Kerala
കോതമംഗലം: മുൻ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു. കുരുവിളയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശനുൾപ്പെടെയുള്ള പ്രമുഖർ ചേലാടിലെ വസതിയിലെത്തി. ഇന്നലെ വൈകുന്നേരമാണ് ചേലാടുള്ള വസതിയില്‍ മൃതദേഹം എത്തിച്ചത്.
മുഖ്യമന്ത്രി വി.ഡി. സതീശന്, മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, മോന്‍സ് ജോസഫ്, പി.സി. വിഷ്ണുനാഥ്, അനൂപ് ജേക്കബ്, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംപിമാരായ ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹനാന്, ഫ്രാന്‍സിസ് ജോര്‍ജ്, ഹൈബി ഈഡന്, എംഎല്‍എമാരായ ഷിബു തെക്കുംപുറം, വി.പി. സജീന്ദ്രന്, മുഹമ്മദ് ഷിയാസ്, റെജി ചെറിയാന്, മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, മുന്‍മന്ത്രിമാരായ പി.ജെ. ജോസഫ്, റോഷി അഗസ്റ്റിന്, കെ.സി. ജോസഫ്, ഡൊമിനിക് പ്രസന്റേഷന്, ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, പി.സി. ചാക്കോ, ആന്റണി ജോണ്‍, ജോണി നെല്ലൂര്‍, ഹൗസിംഗ് ബോര്‍ഡ് മുന്‍ കമ്മീഷണര്‍ കുരുവിള തോമസ് എന്നിവര്‍ വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണു സംസ്കാരം. സംസ്കാര ചടങ്ങിനുശേഷം കോതമംഗലത്ത് അനുശോചനയോഗം ചേരും. ഇന്നു രാവിലെ 8.30ന് വസതിയിൽ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് 10 മുതല്‍ ചേലാട് സെന്റ് ഗ്രിഗോറിയോസ് ദന്തല്‍ കോളജ് അങ്കണത്തില്‍ പൊതുദര്‍ശനം.
ഉച്ചകഴിഞ്ഞു രണ്ടിന് ചേലാട് സെന്റ് സ്റ്റീഫന്‍സ് ബെസ് അനിയ വലിയപള്ളിയിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യകാർമികത്വത്തിൽ സംസ്കാര ശുശ്രൂഷ നടത്തും.
Kerala
പരവൂര്‍: രാജ്യത്തിനായി ധീരതയ്ക്കുള്ള മെഡലുകള്‍ നേടിയ സൈനികര്‍ക്ക് ആജീവനാന്ത സൗജന്യ റെയില്‍വേ യാത്ര അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു.
സേന മെഡല്‍ ജേതാക്കള്‍ക്കും അവരുടെ പങ്കാളികള്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. മെഡല്‍ ജേതാക്കള്‍ക്കൊപ്പം ഒരാള്‍ക്ക് കൂടി സൗജന്യമായി യാത്ര ചെയ്യാമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
മരണാനന്തര ബഹുമതി ലഭിച്ചവരുടെ കാര്യത്തില്‍, അവരുടെ മാതാപിതാക്കള്‍ക്കോ പങ്കാളിക്കോ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. സ്വീകര്‍ത്താവ് മരണസമയത്ത് അവിവാഹിതനായിരുന്നെങ്കില് മാത്രമേ മാതാപിതാക്കള്‍ക്ക് ഈ സേവനം ലഭ്യമാകൂ. പങ്കാളികള്‍ക്ക് പുനര്‍വിവാഹം ചെയ്യുന്നത് വരെയാണ് ആനുകൂല്യം തുടരുക. ഇന്ത്യന്‍ റെയില്‍വേയുടെ ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് എസി, എസി ചെയര്‍ കാര്‍ എന്നിവയില്‍ ഈ ഇളവ് ലഭ്യമാകും.
ഇത് കൂടാതെ വിരമിച്ച സൈനികര്‍ക്കും അഗ്നിവീര്‍മാര്‍ക്കും റെയില്‍വേയില്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേയും സൈന്യവും സംയുക്തമായി ‘സഹകരണ ചട്ടക്കൂട്’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സിവിലിയന്‍ ജോലികളിലേക്കുള്ള മാറ്റം സുഗമമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഇതനുസരിച്ച് റെയില്‍വേയിലെ ലെവല്‍- ഒന്ന് തസ്തികകളില്‍ 20 ശതമാനവും ലെവല്‍- രണ്ട് തസ്തികകളില്‍ 10 ശതമാനവും മുന്‍ സൈനികര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. വിരമിച്ച അഗ്നിവീര്‍മാര്‍ക്കായി ലെവല്‍- ഒന്നില്‍ 10 ശതമാനവും ലെവല്‍- രണ്ടില്‍ അഞ്ച് ശതമാനവുമാണ് സംവരണം.
2024, 2025 വര്‍ഷങ്ങളിലായി ആകെ 14,788 തസ്തികകളാണ് ഇത്തരത്തില്‍ മാറ്റിവച്ചിരിക്കുന്നത്. ഇതിനു പുറമെ, കരാര്‍ അടിസ്ഥാനത്തില്‍ പോയിന്റ്സ്മാന്മാരായി മുന്‍ സൈനികരെ നിയമിക്കുന്നതിനുള്ള നടപടികളും ഒമ്പത് റെയില്‍വേ ഡിവിഷനുകളില്‍ ആരംഭിച്ചു കഴിഞ്ഞു.
District News
കൊട്ടിയം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സ്നേഹാദരവുമായി കൊട്ടിയം ഹോളിക്രോസ് മഠത്തിലെത്തി സിസ്റ്റർമാരെ ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ, കെപിസിസി നിർവാഹക സമിതി മുൻ അംഗം എൻ. ജയചന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറി സിസിലി സ്റ്റീഫൻ, പഞ്ചായത്ത് അംഗം കൊട്ടിയം ആർ. സാജൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷീല ബിനു, കൊട്ടിയം ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് മൈലക്കാട് കെ. ഷെരീഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
National
ന്യൂഡൽഹി: രക്തസാക്ഷിത്വദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ചു രാജ്യം.
ഗാന്ധിജിയുടെ 78-ാമത് രക്തസാക്ഷിത്വ ദിനത്തിൽ രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പുഷ്പാർച്ചന നടത്തി.
ലോക്സഭാ സ്പീക്കർ ഓം ബിർള, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിമാർ തുടങ്ങിയ പ്രമുഖരും ഇന്നലെ രാജ്ഘട്ടിലെത്തി ആദരമർപ്പിച്ചു.
അഹിംസയുടെയും സ്വയംപര്യാപ്തയുടെയും വക്താവായ രാഷ്ട്രപിതാവിന്റെ സ്മരണാർഥം സർവമത പ്രാർഥനയുമുണ്ടായിരുന്നു.
National
ചണ്ഡിഗഡ്: ആറു പതിറ്റാണ്ടുകൾ നീണ്ട സേവനത്തിനു ശേഷം സേനയിൽ നിന്നു വിടപറയുന്ന മിഗ് 21 വിമാനങ്ങൾക്ക് അന്തിമ യാത്രയയപ്പ് നല്കി രാജ്യം. പാന്തേഴ്സ് എന്ന വിളിപ്പേരുള്ള 23- നമ്പർ സ്ക്വാഡ്രണിന്റെ ഭാഗമായ രണ്ടു മിഗ്-21 ജെറ്റുകൾക്കാണ് ചണ്ഡീഗഡിലെ വ്യോമതാവളത്തിൽ യാത്രയയപ്പ് നൽകിയത്.
വ്യോമസേനാ മേധാവിയും സ്ക്വാഡ്രൺ ലീഡർ പ്രിയ ശർമയുമാണ് വിമാനങ്ങൾ പറത്തുന്നത്. വിമാനങ്ങൾക്ക് വാട്ടർ സല്യൂട്ട് നല്കിയ ശേഷമാണ് എത്തിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയും ഉൾപ്പെടെയുള്ളവർ ചടങ്ങിനു സാക്ഷിയായി.